- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസിക് കപ്പ് ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് ഗ്ലോബൽ പബ്ലിക് സ്കൂളിൽ തുടക്കമായി
തിരുവാണിയൂർ: അണ്ടർ-14 ക്ലാസിക് കപ്പ് ജില്ലാതല ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് ഗ്ലോബൽ പബ്ലിക ്സ്‌കൂളിൽ തുടക്കമായി. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമംഗം ഫൽഹാൻ സി.എസ് രണ്ട് ദിവസത്തെ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സരിത ജയരാജ് അടക്കം സ്‌കൂൾ അധികൃതർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. 14 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ഇന്നലെ നടന്ന ഒരു ക്വാർട്ടർ ഫൈനലിൽ ദി ചാർട്ടർ സ്‌കൂളിനെ ഏകപക്ഷിയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്ലോബൽ പബ്ലിക് സ്‌കൂൾ സെമി ഫൈനൽസിൽ കടന്നു. ടൂർണമെന്റ് ഇന്ന് (ഫെബ്രു.1) സമാപിക്കും.
Next Story