- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാർക്ക് ആശ്വാസമേകി മെഡിക്കൽ ക്യാമ്പ്
ബദിയടുക്ക: എ എസ് ബി എസ് കുംട്ടിക്കാന പൂർവ്വ വിദ്യാർത്ഥി സംഗമം എനപ്പോയ മെഡിക്കൽ കോളേജും ആയി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് 100 കണക്കിന് രോഗികൾക്കാണ് ആശ്വാസമായത്. പൊതു വിഭാഗം, ത്വക്ക് വിഭാഗം, കുട്ടികളുടെ വിഭാഗം, ദന്ത വിഭാഗം, നേത്ര വിഭാഗം, തുടങ്ങിയ വിഭാഗങ്ങളിലായി 48 പേർ അടങ്ങുന്ന മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
ഫെബ്രുവരി അഞ്ചിന് രാവിലെ 9:30 നടന്ന ക്യാമ്പിൽ മുന്നൂറിൽ അധികമാളുകൾ ചികിത്സ തേടിയെത്തി. നിരവധി പേർക്ക് തുടർ ചികിത്സ സൗജന്യമായി നൽകും ഒഎസ്എ പ്രസിഡന്റ് ജോൺ ഡിസൂസ യുടെ അധ്യക്ഷതയിൽ സ്‌കൂൾ മാനേജർ ശങ്കരനാരായണ ശർമ ഉദ്ഘാടനം ചെയ്തു, ബദിയടുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അബ്ബാസ് മുഖ്യാതിഥിയായിരുന്നു.
അപ്പണ്ണ മാസ്റ്റർ, മെഡിക്കൽ കോളേജ് പ്രതിനിധികളായ ഡോക്ടർ വിനോയ് , സ്‌കൂൾ ഹെഡ്‌മാസ്റ്റർ വി വെങ്കട്രാജ, മുതിർന്ന അദ്ധ്യാപകൻ ടി ഒ ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കൺവീനർ ബി എം ഖാലിദ്, വളണ്ടിയേഴ്‌സ് ക്യാപ്റ്റൻ ഉമ്മർ പാടലടുക്ക, ജനരക്ഷാ രക്ത ദാന ടീം പ്രസിഡന്റ് അബ്ദുൽ നാസർ പൂർവ വിദ്യാർത്ഥി സംഗമം ജനറൽ സെക്രട്ടറി അബ്ദുൽ സലാം പാടലടുക്ക ,സുഭാഷ് ഇ.കേ, ആസിഫ് അലി എന്നിവർ സംസാരിച്ചു