കൊച്ചി: അലൂമിനിയം വ്യാപാരികളുടെ സംഘടനയായ കേരള അലൂമിനിയം ഡീലേഴ്‌സ് ഫോറത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം നിയമ- വ്യവസായ- കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സിയാൽ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ അലൂമിനിയം വാർത്താ മാസികയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. മലയാളികൾക്ക് അലൂമിനിയത്തിന്റെ സാദ്ധ്യതകൾ പരിചയപ്പെടുത്തിയ മൻഹർ ജെ സഗർജിഗയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

പ്രസിഡന്റ് ഷജൽ മുഹമ്മദ് ടി പി എം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധുബെൻ എബ്രഹാം സ്വാഗത പ്രസംഗം നടത്തി. വൈകിട്ട് നടന്ന പൊതു സമ്മേളനം എഡിഎഫ് രക്ഷാധികാരി ബാബു. എം.എൻ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന അലൂമിനിയം ഉത്പന്നങ്ങളുടെ പ്രദർശനം സംസ്ഥാന പ്രസിഡണ്ട് ഷജൽ മുഹമ്മദ് ടി.പി.എം നിർവഹിച്ചു.

അലൂമിനിയം ഡീലേഴ്സ് ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊച്ചി: അലൂമിനിയം ഡീലേഴ്സ് ഫോറത്തിന്റെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷജൽ മുഹമ്മദ് ടി പി എം (പ്രസിഡന്റ് ), മധുബെൻ എബ്രഹാം (ജനറൽ സെക്രട്ടറി), ബൈജു കെ തോമസ് (ട്രഷറർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ . സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന അലൂമിനിയം ഡീലേഴ്സ് ഫോറം അഞ്ചാമത് സംസ്ഥാനസമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ആന്റണി ഡി മുണ്ടക്കൽ, സുധീന്ദ്രൻ കെ ആർ , കമാൽ ടി പി , പരേഷ് എസ് ഷാ , മുഹമ്മദ് ബഷീർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെബി റാഫേൽ , ഇർഷാദ് എം പി, ജോസ് പി പി , ബിജോയ് ജേക്കബ് തോമസ്, ശ്രീകാന്ത് ആർ ബി എന്നിവരാണ് സെക്രട്ടറിമാർ . എം എൻ ബാബുവിനെ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.