തിരു: കേന്ദ്ര - സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി നിയമസഭയിലേക്ക് നാളെ (ഫെബ്രു. 7 ചൊവ്വ) പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇന്ധന വിലയിൽ സെസ് ഏർപ്പെടുത്തിയും വൻതോതിൽ നികുതിഭാരം ജനങ്ങളിൽ കെട്ടിവച്ചും സംസ്ഥാനത്തെ പട്ടിണിയിലേക്ക് തള്ളി വിടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വിവിധ ജനവിഭാഗങ്ങളെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന ഒന്നും ബജറ്റിൽ പ്രഖ്യാപിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.

ഇതിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമായിരിക്കും നിയമസഭാ മാർച്ചെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് കല്ലറ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും രാവിലെ 10.30 - ന് മാർച്ച് ആരംഭിക്കും.