- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോസിസ് ഫൗണ്ടേഷൻ ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഇൻഫോസിസിന്റെ സിഎസ്ആർ വിഭാഗമായ ഇൻഫോസിസ് ഫൗണ്ടേഷൻ 3ാമത് ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നൊവേറ്റർമാർക്കും സാമൂഹ്യ സംരംഭകർക്കും നൽകുന്നതാണ് ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെയുള്ള 3 വിഭാഗങ്ങളിലുള്ളവർക്ക് അവാർഡിനായി അപേക്ഷിക്കാം. ഒരു വിജയിക്ക് 50 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കും. മൊത്തം സമ്മാനത്തുക 2 കോടി രൂപയാണ്. 2023 മാർച്ച് 12നാണ് അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തിയതി.
സാമൂഹ്യ പുരോഗതിക്ക് ഉതകുന്ന നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും അതിന് പ്രതിഫലം നൽകാനുമാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻഫോസിസ് ഫൗണ്ടേഷൻ ട്രസ്റ്റി സുമിത് വിർമാനി പറഞ്ഞു. രാജ്യത്തെ താഴെക്കിടയിലുള്ളവരുടെ ജീവിതത്തിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ സാദ്ധ്യതയുള്ള സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പരിഹാരമാർഗങ്ങൾ വികസിപ്പിക്കുന്ന വ്യക്തികൾ, സംഘങ്ങൾ, സർക്കാരിതര സന്നദ്ധ സംഘടനകൾ എന്നിവരെ പ്രോത്സാഹിപ്പിക്കാനും പ്രതിഫലം നൽകാനുമാണ് ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡ് 2023 ലക്ഷ്യമിടുന്നത്.
18 വയസിന് മുകളിൽ പ്രായമുള്ള ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. ആരോഹൺ സോഷ്യൽ ഇന്നൊവേഷൻ അവാർഡിന്റെ വെബ് സൈറ്റിൽ വീഡിയോ ഫോർമാറ്റിലാണ് എൻട്രി അപ് ലോഡ് ചെയ്യേണ്ടത്. പുർണമായും പൂർത്തിയായ പദ്ധതി അല്ലെങ്കിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ പ്രോട്ടോട്ടൈപ്പ് വേണം എൻട്രിയായി അയക്കാൻ. ആശയം, മോക്കപ്പ് എന്നിവ സ്വീകാര്യമല്ല. വ്യക്തികൾ, സംഘങ്ങൾ, ലാഭേതര , സാമൂഹ്യ സംരംഭങ്ങൾ എന്നിവർക്കും എൻട്രി അയക്കാം. പ്രമുഖ വ്യക്തികളടങ്ങിയ ജഡ്ജിമാരുടെ പാനൽ വിജയികളെ കണ്ടെത്തും.അവാർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി https://www.infosys.com/infosys-foundation/aarohan-social-innovation-awards.html സന്ദർശിക്കുക.