- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി സൃഷ്ടി 2022 വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ച് കഥാകൃത്ത് എസ്. ഹരീഷ്
കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ സാഹിത്യ രചനാ മത്സരമായ സൃഷ്ടിയുടെ ഒൻപതാം പതിപ്പ്, സൃഷ്ടി - 2022ന്റെ സമാപന ചടങ്ങ് 2023 ഫെബ്രുവരി 9 ന് ടെക്‌നോപാർക്ക് ട്രാവൻകൂർ ഹാളിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ എസ് ഹരീഷ് ഉദ്ഘാടനം ചെയ്തു. കഥ, കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും ആണ് മത്സരങ്ങൾ നടത്തിയത് കേരളത്തിലെ നൂറിലധികം ഐടി കമ്പനികളിൽ നിന്നുള്ള 200 ൽ പരം ഐ ടി ജീവനക്കാരുടെ 300 ൽ പരം രചനകളാണ് ജൂറി പാനലിനു മുന്നിൽ വിധി നിർണ്ണയത്തിനായി എത്തിയത്.
സാഹിത്യം എന്നത് വിവരണകല കൂടിയാണെന്നും അതുകൊണ്ട് എഴുത്ത് ചെറുകഥകളിൽ മാത്രമായി ഒതുങ്ങിപ്പോകരുതന്നും ഹരീഷ് പറഞ്ഞു. ജാതിയും മതവും രാഷ്ട്രീയവും ഒന്നും വിമർശനത്തിന് അതീതമല്ലെന്നും അവയെക്കുറിച്ച് എഴുതുവാൻ ഭരണഘടന ആർക്കും വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ലാത്ത കാലത്തോളം ആ അവകാശം എഴുതിത്ത്തന്നെ പിടിച്ചു വാങ്ങണം. ഒരു നിബന്ധനകളും എഴുത്തിനു ബാധകമല്ല, എഴുത്തിനു പ്രത്യേക ഭാഷയോ ഇത്ര ദൈർഘ്യമേ പാടുള്ളൂ എന്നോ ഇല്ലെന്നും സോഷ്യൽ മീഡിയകൾ സാഹിത്യ സൃഷ്ടികളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും എന്നും കഥാകാരൻ ടെക്കീ സദസിനോട് പങ്കുവച്ചു.
സമാപന ചടങ്ങിൽ വച്ച് വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും പുസ്തകങ്ങളും സമ്മാനിച്ചു. കേരള സാഹിത്യ അക്കാഡമി അംഗവും ജൂറി ചെയർ പേഴ്‌സണും ആയ ശ്രീമതി വി എസ് ബിന്ദു ടീച്ചറും രചനകളെക്കുറിചുള്ള തന്റെ അഭിപ്രായങ്ങൾ സദസ്സിനോടു പങ്കുവച്ചു. സമാപനചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി മത്സരാർത്ഥികളായ ടെക്കികൾ ടെക്‌നോപാർക്കിൽ എത്തിചേർന്നിരുന്നു.
സൃഷ്ടി 2022 കൺവീനർ മീര എം എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സൃഷ്ടി 2022 ജോയിന്റ് കൺവീനർ അനിൽ ദാസ് സ്വാഗതം ആശംസിച്ചു. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ ചടങ്ങിന് ആശംസകളും പ്രതിധ്വനി സാഹിത്യ ക്ലബ് കൺവീനർ നെസിൻ ശ്രീകുമാർ നന്ദിയും അറിയിച്ചു. ശ്രീ എസ് ഹരീഷിനുള്ള ഉപഹാരം പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം അഞ്ചു ഡേവിഡും ശ്രീമതി ബിന്ദു ടീച്ചർക്കുള്ള ഉപഹാരം പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം സുജിത് കൂട്ടിക്കലും നൽകി. വിജയികളെ പ്രഖ്യാപിച്ചതും അവരെ വേദിയിലേക്ക് ക്ഷണിച്ചതും പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം
വിപിൻരാജ് അനിയത് ആയിരുന്നു. പ്രതിധ്വനി സാഹിത്യ ക്ലബ് അംഗം വിനീത മനോജ്
ചടങ്ങ് അവതരിപ്പിച്ചു.
സൃഷ്ടി 2022 - പുരസ്‌കാര ജേതാക്കൾ