- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനഘ രാജുവിന് ആസാദി കാ അമൃതോത്സവ് ദേശീയഗീത് മത്സരത്തിൽ 5 ലക്ഷം സമ്മാനം
പാലാ: ആസാദി കാ അമൃതോത്സവിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ പാലാ അൽഫോൻസാ കോളജിലെ എൻ സി സി കേഡറ്റ് അനഘ രാജു രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയാണ് അനഘ രാജു.
ഇന്ത്യയെ സ്ത്രീയോടു ഉപമിച്ചു കൊണ്ട് ഇംഗ്ലീഷിൽ രചിച്ച കവിതയാണ് അനഘയ്ക്ക് സമ്മാനം നേടിക്കൊടുത്തത്. ഇന്ത്യയും സ്ത്രീകളും പ്രതിസന്ധികളെ തരണം ചെയ്യുന്നത് വ്യക്തമാക്കിയാണ് കവിത രചിച്ചിട്ടുള്ളത്.
ഇടുക്കി കുളമാവ് കല്ലുകാട്ട് കെ ജി രാജുവിന്റെയും ലേഖയുടെയും മകളാണ്. ഏക സഹോദരി അഖില.
അൽഫോൻസാ കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ അനഘയെ കോളജ് പ്രിൻസിപ്പൽ റവ ഡോ രജീനാമ്മ ജോസഫ്, ബർസാർ റവ ഫാ ജോസ് ജോസഫ്, എൻ സി സി ഓഫീസർ ലഫ് അനു ജോസ് എന്നിവർ അഭിനന്ദിച്ചു.
Next Story