സ്റ്റിസ് എസ് നസീറിന്റെ പുതിയ നിയമനം ജുഡീഷ്യറിയെ സ്വാധീനിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വാദത്തിന് ബലം നൽകുന്നതായി എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീൻ അഹമ്മദ്. ബാബരി, മുത്തലാഖ് കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയിലെ ബാബരി മസ്ജിദ് തർക്കത്തിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ ബഞ്ചിൽ ജസ്റ്റിസ് നസീർ അംഗമായിരുന്നു.സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരുടെ ഗവർണർമാരായുള്ള നിയമനം, ഉയർന്ന ഭരണഘടനാ പദവിയിൽ ജുഡീഷ്യറിയിൽ നിന്നുള്ള ജഡ്ജിമാരുടെ നിയമനം തുടങ്ങി സർക്കാർ നടത്തുന്ന തിടുക്കത്തിലുള്ള നിയമനങ്ങൾ ജുഡീഷ്യറിയെ സ്വാധീനിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്.

സ്വതന്ത്ര ജുഡീഷ്യറിയും ശക്തമായ ജനാധിപത്യവും നിലനിർത്താൻ ജുഡീഷ്യറിയെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ നിന്ന് അകറ്റി നിർത്തണമെന്നും അഡ്വ. ഷറഫുദ്ദീൻ അഹമ്മദ് പറഞ്ഞു.