- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈപുണ്യ വികസനത്തിൽ ഊന്നിയുള്ള വിദ്യാഭ്യാസ സമ്പ്രദായം പണിപ്പുരയിൽ: മുഖ്യമന്ത്രി
അങ്കമാലി: ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കാൻ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് ഒരുങ്ങുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് കേരള ഹയർ എജുക്കേഷൻ കരിക്കുലം ഫ്രെയിംവർക്ക് 2023ന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രായോഗിക പരിജ്ഞാനം നൽകി നൈപുണ്യ വികസനത്തിൽ ഊന്നിയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രൊഫഷനൽ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ഭാഗമായി വ്യത്യസ്തമായ പഠനശാഖകളെ പ്രതിനിധീകരിച്ചെത്തിയ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി സംവദിച്ചു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. സംസ്ഥാനത്തെ സർവകലാശാലകൾ കേന്ദ്രീകരിച്ച് ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും. എല്ലാ സർവകലാശാലകളിലും ഐഐടി മദ്രാസിന്റെ സഹായത്തോടെ ട്രാൻസ്നാഷനൽ ലാബുകൾ സ്ഥാപിക്കും. നമ്മുടെ കാമ്പസുകളെ നൂതനത്വത്തിന്റെ കാമ്പസുകളായി വളർത്തണമെന്നും അദ്ദേഹം പറഞ്ഞു