- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ആത്മബന്ധം ആപ്പിനും അപ്പുറം' കാമ്പയിന് തുടക്കമിട്ട് ഫെഡറൽ ബാങ്ക്
കൊച്ചി: പുതിയ കാല ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം മനുഷ്യ ബന്ധങ്ങൾക്കും മൂല്യം കൽപ്പിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ബ്രാൻഡ് കാമ്പയിന് ഫെഡറൽ ബാങ്ക് തുടക്കമിട്ടു. 'ഈ ആത്മബന്ധം ആപ്പിനും അപ്പുറം' എന്ന മുദ്രാവാക്യത്തോടെ 360-ഡിഗ്രി പ്രചാരണമാണ് ഒരുക്കിയിരിക്കുന്നത്.
ബാങ്കിലെത്തുന്ന ഇടപാടുകാരുടെ നാനാവിധ അനുഭവങ്ങൾ ഒപ്പിയെടുക്കുന്ന കാമ്പയിനാണിത്. ഫെഡറൽ ബാങ്ക് ജീവനക്കാർ എല്ലായ്‌പ്പോഴും ഇടപാടുകാരുടെ ആഘോഷങ്ങളുടേയും സങ്കടങ്ങളുടേയും ഭാഗമാണ്. സാങ്കേതിക വിദ്യ എങ്ങനെ ഇടപാടുകളെ അനായാസമാക്കുന്നുവെന്നും സേവനങ്ങളിൽ എങ്ങനെ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നുവെന്നും ഇടപാടുകാർ അനുഭവിച്ചറിഞ്ഞ നിരവധി സന്ദർഭങ്ങളുണ്ട്.
യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നുള്ള പ്രചോദനങ്ങളാണ് ഈ കാമ്പയിനിലൂടെ ആശയവിനിമയം ചെയ്യപ്പെടുന്നത്. ഇതിനു തിരക്കഥയില്ല. പരസ്യത്തിലെ കഥാപാത്രങ്ങളെല്ലാം ബാങ്ക് ജീവനക്കാരോ ഇടപാടുകാരോ ബാങ്കിന്റെ പങ്കാളികളോ ആണ്.
കാമ്പയിന്റെ ബഹുവിധ വിവരണങ്ങൾ ബാങ്കിന്റെ കരുത്തുറ്റ വ്യവഹാരത്തെ പ്രതിനിധീകരിക്കുന്നു. ശരാശരി ഒരു ഇടപാടുകാരന് ബാങ്കുമായി പത്തു വർഷത്തിലേറെ നീണ്ട ബന്ധമുണ്ട്. ഇതു വഴി ബാങ്കിന് ഇടപാടുകാരുടെ ഉയർന്ന ആജീവനാന്ത മൂല്യത്തിന്റെ ആനുകൂല്യം ലഭിക്കുന്നു. ഈ കാലയളവിൽ റീട്ടെയ്ൽ, കോർപറേറ്റ് ബാങ്കിങ് ഇടപാടുകാരുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ബാങ്ക് കൂടി പങ്കാളിയാകുന്നു. കൂടാതെ, ബാങ്കിങ് രംഗത്ത് ഏറ്റവും കുറഞ്ഞ ശോഷണ നിരക്കുള്ള ബാങ്ക് എന്ന നിലയിൽ ഇടപാടുകാർക്ക് ബ്രാൻഡിലുള്ള വിശ്വാസം വർധിക്കുകയും ചെയ്യുന്നു.
'ലോകമെമ്പാടുമുള്ള ബിസിനസുകൾക്ക് ഡിജിറ്റൽ ആത്മവിശ്വാസവും മികച്ച ഉപഭോക്തൃ അനുഭവവും ആവശ്യമാണ്. എന്നിരുന്നാലും, എല്ലാ സമയത്തും നിങ്ങൾക്ക് ബന്ധപ്പെടാവുന്ന ആളുകളിലേക്ക് ഇറങ്ങിച്ചെന്നാണ് സാങ്കേതികവിദ്യയുടെ കാര്യക്ഷമത ഉറപ്പിക്കേണ്ടത്. ഈ ആത്മബന്ധം ആപ്പിനും അപ്പുറം എന്ന മുദ്രാവാക്യത്തിന്റെ ആശയം ഞങ്ങളുടെ ജനിതകത്തിന്റെ ഭാഗമായ പ്രതിബദ്ധത, ചടുലത, ആത്മബന്ധം, ധാർമികത, സുസ്ഥിരത എന്നിവ ഉൾപ്പെടുന്നതാണ്. മുൻനിരയിൽ ഡിജിറ്റലായിരിക്കുമ്പോഴും അകക്കാമ്പ് മാനവമൂല്യങ്ങളായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെയാണ് ഈ കാമ്പയിൻ പ്രതിനിധീകരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായും ഫിസിക്കലായും ഉള്ള ഇടങ്ങളെ ഞങ്ങൾ ഏകീകരിച്ചിരിക്കുന്നു,' ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ എം വി എസ് മൂർത്തി പറഞ്ഞു.
ടിവി, ഡിജിറ്റൽ, റേഡിയോ, ഔട്ട്‌ഡോർ, സോഷ്യൽ മീഡിയ തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകളിലായാണ് ഈ കാമ്പയിൻ നടക്കുന്നത്. ശാഖകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികളും സംഘടിപ്പിക്കും. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി എന്നീ ഏഴു ഭാഷകളിലാണ് പരസ്യം അവതരിപ്പിച്ചിരിക്കുന്നത്.