സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഓയിൽകോർപറേഷൻ, എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ വിദ്യാഭ്യാസസാമൂഹിക വികസന വിഭാഗമായ എച്ച് എൽ എൽ മാനേജ്‌മെന്റുമായിസഹകരിച്ച് സ്വാസ്ഥ്യ എന്ന പേരിൽ സ്ത്രീകൾക്കായി ഒരു നൂതന അനീമിയനിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നു. ദീർഘകാലം തിരിച്ചറിയപ്പെടാതെ പോകുന്നആരോഗ്യ പ്രശ്‌നമാണ് അനീമിയ. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനംഎറണാകുളം കളമശ്ശേരിയിൽ നടന്ന ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽക്യാമ്പിൽ കേരള വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ്നിർവഹിച്ചു.

ഐ ഒസി യുടെ ധന സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിവ്യക്തമായ അവബോധം സൃഷ്ടിക്കുന്നതിനും അനീമിയ കൈകാര്യംചെയ്യുന്നതിന് ആവശ്യമായ മാർഗ നിർദ്ധേശങ്ങളും ചികിത്സയും നൽകുന്നതിനുമായിലക്ഷ്യമിടുന്നു. എറണാകുളം ജില്ലയിൽ നടപ്പാക്കുന്ന സ്വാസ്ഥ്യ പദ്ധതി 15,000സ്ത്രീകളിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പൊതുജനാരോഗ്യ വെല്ലുവിളിയാണ് അനീമിയ.രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കുറയുമ്പോൾ ആണ് അനീമിയഉണ്ടാകുന്നത്. പ്രത്യുൽപാദന ശേഷിയുള്ള സ്ത്രീകൾക്കിടയിൽ നടത്തിയപഠനത്തിൽ, ഇരുമ്പിന്റെ അപര്യാപ്തതയുടെ വ്യാപനം കൂടുതലാണെന്ന്കണ്ടെത്തിയിട്ടുണ്ട് . അനീമിയ ഗർഭാശയ രക്തസ്രാവം പോലുള്ള ഗുരുതരമായഅവസ്ഥകളിലേക്ക് നയിക്കുന്നു .

വിളർച്ച തടയുന്നതിൽ സമീകൃതാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം
വളർത്തുന്നതിനും പോഷക സപ്ലിമെന്റുകളും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ
വിതരണം ചെയ്യുന്നതിനും സ്വാസ്ത്യ ലക്ഷ്യമിടുന്നുണ്ട്. സ്വാസ്ഥ്യയുടെ ഭാഗമായി
സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തും. അനീമയുടെ നിർണ്ണയം, അവബോധം,
നിയന്ത്രണം എന്നീ തലങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ഈ ക്യാമ്പ്
നടത്തുവാൻ ഉദ്ദേശിക്കുന്നത്. എസ്എച്ച്ജികൾ, ആശാ പ്രവർത്തകർ, എൻജിഒകൾ
തുടങ്ങിയവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.