- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ സ്‌കോളർഷിപ്പ് വേഗത്തിൽ വിതരണം ചെയ്യണം - റസാഖ് പാലേരി
തിരുവനന്തപുരം: വ്യത്യസ്ത കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്‌കോളർഷിപ്പിൽ നിന്ന് ഒരു രൂപ പോലും ഇതുവരെ നൽകാതിരുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും എത്രയും വേഗം സ്‌കോളർഷിപ്പ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് അദ്ദേഹം കത്തയച്ചു
സർക്കാറിന്റെ ന്യൂനപക്ഷ സമീപനത്തിൽ സംശയമുളവാക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും ബജറ്റിൽ നീക്കിവെച്ച തുകയിൽ നിന്ന് ഒന്നും അനുവദിക്കാതിരുന്നത് ഉദ്യോഗസ്ഥ വീഴ്ച മാത്രമായി കാണാൻ ആവില്ല. ഇത് സർക്കാരിന്റെ പൊതുനിലപാടാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സ്‌കോളർഷിപ്പ് ലഭ്യമാക്കാതിരിക്കുന്നതിന് കാരണക്കാരായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.