രാമപുരം: കുറിഞ്ഞി കുടിവെള്ളപദ്ധതി പ്രവർത്തനക്ഷമമായി. പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തു ക്ഷേം രൂപാ മുടക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്.

ചടങ്ങിൽ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, മെമ്പർ കവിത മനോജ്, ജീനസ്‌നാഥ്, എം പി കൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.