- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസാഫ് സ്ത്രീ രത്ന പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു
കൊച്ചി: സ്വന്തം മേഖലകളിൽ മികവുറ്റ പ്രകടനത്തിലൂടെ മാതൃക സൃഷ്ടിച്ച വനിതകളെ ആദരിക്കുന്നതിന് ഇസാഫ് ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന സ്ത്രീ രത്ന ദേശീയ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 28 വരെ നാമനിർദ്ദേശം സമർപ്പിക്കാം. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു തോൽപ്പിച്ച് തൊഴിൽ രംഗത്തും സമൂഹത്തിലും സ്വന്തമായി ഒരിടം കണ്ടെത്തുകയും ജനങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത വനിതകൾക്കാണ് പുരസ്‌ക്കാരം നൽകുന്നത്.
സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, സാമൂഹിക സേവനം, സുസ്ഥിര ഉപജീവനം, ലിംഗ സമത്വം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരെയാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്. പുരസ്‌ക്കാരത്തിന് അർഹതയുള്ള വനിതകളെ മറ്റുള്ളവർക്കും നാമനിർദ്ദേശം ചെയ്യാം. സമൂഹത്തിൽ മാറ്റത്തിന്റെ ചാലകശക്തികളായി വർത്തിക്കുന്ന സാധാരണക്കാരായ വനിതകൾക്കുള്ള അംഗീകാരമാണ് ഇസാഫ് സ്ത്രീ രത്ന പുരസ്‌ക്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ആരംഭിച്ചത് 2019 ലാണ്. പുരസ്‌ക്കാര ജേതാവിനെ മാർച്ച് 8ന് പ്രഖ്യാപിക്ക്കും. മാർച്ച് 11 ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. അപേക്ഷകൾ sra2023@esafindia.in എന്ന മെയിലിൽ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9946000899എന്ന നമ്പറുമായി ബന്ധപ്പെടാം