- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റ പ്രതിരോധ റാലി ധ്രുവീകരണ റാലിയായി മാറിയിരിക്കുന്നു: സി.ടി സുഹൈബ്
അഖിലേന്ത്യ മുസ്‍ലിം സംഘടന പ്രതിനിധികൾ ഒരുമിച്ച് ആർ.എസ്.എസുമായി നടത്തിയ ചർച്ചയെ ജമാഅത്ത് - ആർഎസ്എസ് ചർച്ച എന്ന രീതിയിൽ ചിത്രീകരിച്ചും വക്രീകരിച്ചുo നുണ പ്രചരിപ്പിച്ച് അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുകയാണ് സിപിഎം ചെയ്യുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്. സിപിഎമ്മിന്റ കേന്ദ്ര വിരുദ്ധ ജാഥ ജമാഅത്ത് വിരുദ്ധ ജാഥയായും പ്രതിരോധ റാലി ധ്രുവീകരണ റാലിയായും മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധം എന്ന തലക്കെട്ടിൽ ഫെബ്രുവരി 26 ന് മഞ്ചേരിയിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനത്തോട് അനുബന്ധിച്ച് മലപ്പുറം പ്രസ് ക്ലബിൽ നടന്ന പ്രസ് മീറ്റിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പത്രസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, റഷാദ് വി.പി തുടങ്ങിയവർ പങ്കെടുത്തു.