കരുനാഗപ്പള്ളി: രാജ്യം പത്മശ്രീ നൽകി ആദരിച്ച 126 വയസ്സുള്ള സ്വാമി ശിവാനന്ദ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. കാശിയിൽ ആശ്രമജീവിതം നയിക്കുന്ന ഇദ്ദേഹം കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച രാവിലെയാണ് അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. ആശ്രമത്തിലെ സ്വാമിമാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ സ്വീകരിച്ചു.

തുടർന്ന് സ്വാമി ശിവാനന്ദ മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. സ്വാമി ശിവാനന്ദ വ്യാഴാഴ്ച അമൃതപുരിയിൽ നിന്ന് മടങ്ങും. കുഷ്ഠരോഗികളെ പരിപാലിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന ഇദ്ദേഹം കാശിയിലെ ശിവാനന്ദാശ്രമം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. യോഗ പരിശീലനരംഗത്തെ സംഭാവനകൾക്ക് കഴിഞ്ഞ വർഷമാണ് സ്വാമി ശിവാനന്ദയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.