- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സർവ്വകലാശാലഃപരീക്ഷകൾ ഏപ്രിൽ 24ന് ആരംഭിക്കും; അപേക്ഷകൾ മാർച്ച് 10 വരെ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പി.ജി. ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ 24ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ആറും, എട്ടും സെമസ്റ്ററുകൾ ബി. എഫ്. എ. പരീക്ഷകൾ ഏപ്രിൽ 25നും ഏഴാം സെമസ്റ്റർ ബി. എഫ്. എ (ഇംപ്രൂവ്‌മെന്റ്) പരീക്ഷ ഏപ്രിൽ 26നും ആരംഭിക്കും. പരീക്ഷകൾക്കായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 10. ഫൈനോടുകൂടി മാർച്ച് 14 വരെയും സൂപ്പർഫൈനോടെ മാർച്ച് 16 വരെയും അപേക്ഷിക്കാം.
2) ശില്പശാല ആരംഭിച്ചു
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്‌കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ' പ്രൗഢമനോരമ' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പഞ്ചദിന ശില്പശാല കാലടി മുഖ്യക്യാമ്പസിൽ ആരംഭിച്ചു. പ്രൊഫ. കൃഷ്ണകുമാർ, എസ്. എൽ. പി. ആഞ്ജനേയ ശർമ്മ എന്നിവരാണ് ശില്പശാല നയിക്കുന്നത്. പ്രൊഫ. വി. രാമകൃഷ്ണഭട്ട് ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. കെ. യമുന അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹനൻ ഡോ. കെ. എസ്. ജിനിത, പൂർണ്ണിമ എന്നിവർ പ്രസംഗിച്ചു.
3) സംസ്‌കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ സോഷ്യൽ വർക്ക് കോൺഫറൻസ് ഇന്ന് (24.02.2023) തുടങ്ങും.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗവും സോഷ്യൽ വർക്ക് അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്‌സും (സ്വാസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശിയ സോഷ്യൽ വർക്ക് കോൺഫറൻസ് ഇന്ന് (24.02.2023) തുടങ്ങും. രാവിലെ 10ന് സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിൽ ഡോ. എൽ. രാമകൃഷ്ണൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജോസ് ആന്റണി അധ്യക്ഷനായിരിക്കും. ഡോ. രേഷ്മ ഭരദ്വാജ്, ഡോ. എ. കെ. ജയശ്രീ, ശ്രീകാന്ത് എന്നിവർ പ്രസംഗിക്കും. ഡോ. എ. കെ. ജയശ്രീ, വിഷ്ണു സുജാത മോഹൻ, ഉദിപ്ത റോയ്, ആകാശ് മോഹൻ, ആര്യൻ രാമകൃഷ്ണൻ, രന്ധോനി ലൈരിക്യെങ്ബാം, ശ്യാമ എസ്. പ്രഭ, അഹാന മേഖൽ, പ്രകൃത് എൻ. വി., ആദി അനഘ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 'ക്വീർ സോഷ്യൽ വർക്ക് ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോൺഫറൻസ് 25ന് സമാപിക്കും.