- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിനീയറിങ് വിദ്യാർത്ഥിനികൾക്ക് ടാലന്റ് സ്പ്രിന്റ് വീ പ്രോഗ്രാം
കൊച്ചി: എഡ്ടെക് കമ്പനിയായ ടാലന്റ് സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വിമൻ എഞ്ചിനീയേഴ്സ് (വീ) പ്രോഗ്രാമിന്റെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 200 ഒന്നാം വർഷ വനിതാ എഞ്ചിനീയറിങ് വിദ്യാർത്ഥികളെ കണ്ടെത്തി ആഗോളതലത്തിൽ മികച്ച സാങ്കേതികത്തൊഴിലുകൾക്കായി സജ്ജരാക്കുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കും 100 ശതമാനം ഫീസ് സ്‌കോളർഷിപ്പും 100,000 രൂപ ക്യാഷ് സ്‌കോളർഷിപ്പും ലഭിക്കും.
രണ്ടു വർഷത്തെ പ്രോഗ്രാമിൽ ടാലന്റ് സ്പ്രിന്റിലെ മുൻനിര ഫാക്കൽറ്റികൾ, വ്യവസായ വിദഗ്ദ്ധർ, ഗൂഗിളിലെ എഞ്ചിനീയർമാർ, ടെക്‌നോളജി ലീഡേഴ്‌സ് എന്നിവരിൽ നിന്നുള്ള മെന്റർഷിപ്പും ലഭ്യമാകും. വീ 5-നുള്ള അപേക്ഷകൾ 2023 ഫെബ്രുവരി 28 വരെ നൽകാം. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം വെബ്‌സൈറ്റ് (we.talentsprint.com) സന്ദർശിക്കുക.
പ്രാദേശിക കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനും, പ്രതിനിധീകരിക്കപ്പെടുന്നതും ഉൾക്കൊള്ളുന്നതുമായ ടാലന്റ് പൂളുകൾ നിർമ്മിക്കുന്നതിനുമുള്ള ഗൂഗിളിന്റെ നിരന്തരമായ ശ്രമങ്ങളുമായി ചേർന്നുപോകുന്നതാണ് വിമെൻ എഞ്ചിനീയേഴ്‌സ് പ്രോഗ്രാമെന്നു-ഗൂഗിൾ വിപിയും ജനറൽ മാനേജറുമായ ശിവ വെങ്കിട്ടരാമൻ പറഞ്ഞു. ടാലന്റ് സ്പ്രിന്റിന്റെ വിമൻ എഞ്ചിനീയേഴ്സ് പ്രോഗ്രാമിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്തുന്നതിന് ഹാർഡ് ആൻഡ് സോഫ്റ്റ് സ്‌കില്ലുകളിൽ പരിശീലനം നൽകുന്നുവെന്ന് ടാലന്റ് സ്പ്രിന്റ് സിഇഒയും എംഡിയുമായ ഡോ. സന്തനു പോൾ പറഞ്ഞു.