മലപ്പുറം : 2023-25 ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിന് മലപ്പുറം ടൗണിൽ സ്വീകരണം നൽകി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദിൽ അബ്ദുൽ റഹീം, തശ്രീഫ് കെ പി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ, സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജംഷീൽ അബൂബക്കർ, ഫയാസ് ഹബീബ് തുടങ്ങിയ നേതാക്കൾക്കും പരിപാടിയിൽ സ്വീകരണം നൽകി.

സ്വീകരണ പരിപാടിയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർഷാ, മുൻ ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ, നിയുക്ത ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാസിത് താനൂർ സ്വാഗതവും , സുമയ്യ ജാസ്മിൻ നന്ദിയും പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, ഷബീർ പി കെ, ഷിബാസ് പുളിക്കൽ, സാബിറ ഷിഹാബ്, അസ്ലം പള്ളിപ്പടി, മുബീൻ മലപ്പുറം, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുജിത് അങ്ങാടിപ്പുറം, ഫായിസ് ഏലങ്കോട്, തഹ്‌സീൻ മമ്പാട്, യുസ്ർ മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.