തിരുവനന്തപുരം: അബ്ദുനാസർ മഅദനിക്ക് വിദഗ്ധ ചികിത്സ നൽകുന്നതിന് കേരളത്തിലേക്ക് കൊണ്ടുവന്ന് വിദഗ്ധ ചികിത്സ നൽകാൻ കേരള സർക്കാർ ഉടൻ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വൃക്കകളുടെ പ്രവർത്തനക്ഷമത ഉൾപ്പെടെ തകരാറിലായ മഅദനിയുടെ രോഗാവസ്ഥ കൂടുതൽ ഗുരുതരമായ സാഹചര്യത്തിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി കൂടുതൽ വിദഗ്ധമായ ചികിത്സ നൽകാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്.

ഓരോ ദിവസവും ആരോഗ്യനില കൂടുതൽ വഷളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാഷ്ട്രീയ പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിനെതിരെ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന പ്രതികാര നടപടി തികഞ്ഞ അനീതിയാണ്. രോഗാവസ്ഥ വർദ്ധിക്കുമ്പോൾ കൂടുതൽ വൈരാഗ്യത്തോടെയുള്ള തീരുമാനമാണ് സർക്കാർ സ്വീകരിക്കുന്നത്. മഅദനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കേരളീയ സമൂഹത്തിൽ നിന്ന് ശക്തമായ ആവശ്യം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.