- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സി യുടെ ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത്; വിദ്യാർത്ഥി കൺസഷൻ വെട്ടുക്കുറക്കനുള്ള നീക്കം അനുവദിക്കില്ല ;ഫ്രറ്റേണിറ്റി
തിരുവനന്തപുരം : 25 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ കൺസഷൻ റദ്ദാക്കനുള്ള കെ.എസ്.ആർ.ടി സി നടപടി വിദ്യാർത്ഥികളോടുള്ള വഞ്ചനയും അവരുടെ വിദ്യാഭ്യാസ അവകാശത്തെ അട്ടിമറിക്കുന്നതുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. കെ.എസ്.ആർ.ടി.സി യുടെ ബാധ്യത വിദ്യാർത്ഥികളുടെ മേലല്ല അടിച്ചേൽപ്പിക്കേണ്ടത്.
സർക്കാരിന്റെ കെടുകാര്യസ്ഥയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാർ തന്നെ ഒളിച്ചോടുന്ന നടപടിയാണിത്. ദീർഘ കാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥി കൺസഷനിൽ കൈ വെക്കാനുള്ള സര്ക്കാര് നീക്കത്തിന് എതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ പറഞ്ഞു.
Next Story