- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് വൈ എസ് ഇരിട്ടി സോൺയൂത്ത് പാർലമെന്റ് സമാപിച്ചു. മട്ടന്നൂർ
മട്ടന്നൂർ:സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം' എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാനത്തെ സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന 'യൂത്ത് പാർലമെന്റ്' ഇരട്ടി സോണിൽ സമാപിച്ചു. പാലോട്ടുപപാലോട്ടുപള്ളി അബ്ദുല്ലത്തീഫ് സഅദി സ്‌ക്വയറിൽ നടന്ന യൂത്ത് പാർലമെന്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇരിട്ടി മേഖല ജനറൽ സെക്രട്ടറി അഷ്‌റഫ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു.മുഹമ്മദലി മുസ്ലിയാർ നുച്യാട് പ്രാർത്ഥന നടത്തി.അബൂബക്കർ മുസ്ലിയാർ ഏളന്നൂർ, അസൈനാർ ഹാജി, സലീം അമാനി, ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ആത്മീയ, പ്രാസ്ഥാനിക, രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ പ്രമുഖർ സംസാരിച്ചു. സോഷ്യൽ ആക്ടിവിസം, സാമൂഹിക വികസനം, കൃഷി, തൊഴിൽ, സംരംഭകത്വം, പ്രാദേശിക ചരിത്രം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ലിബറൽ മോഡേണിറ്റി തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
അഡ്വ.സണ്ണി ജോസഫ് എംഎൽഎ,സുലൈമാൻ സഖാഫി മാളിയേക്കൽ,
അബ്ദുൽ മജീദ് അരിയല്ലൂർ,ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ,അബ്ദുറഷീദ് നരിക്കോട്,
അനസ് അമാനി പുഷ്പഗിരി,റാഷിദ് ബുഖാരി,അബ്ദുറഷീദ് മെരുവമ്പായി,കാസിം ഇരിക്കൂർ,
ജമാൽ സഅദി വയനാട്,യൂസുഫ് മുസ്ലിയാർ,നിസാർ അതിരകം,ഷാജഹാൻ മിസ്ബാഹി,ജഅ്ഫർ ചേലക്കര,ഹുസൈൻ മിനിക്കവല,ഷാഫി ലത്വീഫി,ഫൈളുറഹ്മാൻ ഇർഫാനി, കൃഷ്ണകുമാർ കണ്ണോത്ത്,ഡോ. സിദ്ദീഖ് സിദ്ദീഖി, അഡ്വ.ബിനോയ് കുര്യൻ,സുദീപ് ജയിംസ്,ഇ പി ഷംസുദ്ദീൻ, റിയാസ് എംപി, ഷറഫുദ്ദീൻ അമാനി,സാജിദ് മാസ്റ്റർ,ഇസ്മായിൽ കോളാരി,ഷാനിഫ് കെ എച്ച്,അബ്ദുല്ലത്തീഫ് സഅദി മണ്ണൂർ, മമ്മദ് ഹാജി മട്ടന്നൂർ, സാദിഖ് ഉളിയിൽ,സമീർ പി വി പുന്നാട്,ശഫീഖ് സിദ്ദിഖി, അബ്ദുറഹ്മാൻ ഹാജി ആറളം, അബ്ദു ഷുക്കൂർ അമാനി,റഫീക്ക് മദനി, മുഹമ്മദ് റഫീഖ് നിസാമി, അബ്ദുൽ കരീം സഖാഫി,സഫീർ അമാനി,ഹുസൈൻ ചക്കാലക്കൽ,ഷമീർ ഹുമൈദി,സ്വാലിഹ് മുഈനി,ഷാഫി ഹാജി,മൂസ സഅദി, നസീർ തില്ലങ്കേരി, നിസാർ സഅദി, റഫീഖ് കോളാരി, അബ്ദുൽ ഗഫൂർ നടുവനാട്, സൈനുദ്ദീൻ അഹ്‌സനി തുടങ്ങിയവർ സംസാരിച്ചു.സമാപന പ്രാർത്ഥനക്ക് സയ്യിദ് അലി മുല്ലക്കോയ തങ്ങൾ നേതൃത്വം നൽകി.