ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് ആം ആദ്മി പ്രവർത്തകർ കരിദിനം ആചരിച്ചു.

ഹൈക്കോടതി ജംഗ്ഷനിൽ ഉള്ള വഞ്ചി സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ആംആദ്മി പാർട്ടി മുൻ സംസ്ഥാന കൺവീനർ ശ്രീ പി.സി. സിറിയക്ക് ഉദ്ഘാടനം ചെയ്തു.

തുടർന്ന് മേനക ജംഗ്ഷനിൽ വച്ച് നടത്തിയ യോഗത്തിൽ രാഷ്ട്രീയ നിരീക്ഷകൻ ശ്രീ അഡ്വക്കേറ്റ് K M ഷാജഹാൻ പ്രകടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.

അഴിമതി നടന്നു എന്ന് ബോധ്യമുണ്ടായിട്ടും കേരളത്തിൽ കൃത്യമായ നടപടി എടുക്കാത്ത കേന്ദ്രസർക്കാർ ,ഡൽഹിയിൽ അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന ആം ആദ്മി പാർട്ടിയുടെ സമുന്നതനായ നേതാവിനെ ,വെറും ആരോപണങ്ങളുടെ പേരിൽ കുറ്റവാളിയെ മുദ്രയാർത്ഥി ജയിൽ അടയ്ക്കുന്നത് ഇരട്ടത്താപ്പാണ്.

പിസി സിറിയക് ഐഎഎസ്, അഡ്വക്കേറ്റ് കെ എം ഷാജഹാൻ, പ്രൊഫസർ ലസ്ലി പള്ളത്ത്,സാജു പോൾ,ലീന സുഭാഷ്,വർഗീസ് ഇട്ടൻ എന്നിവർ പ്രസംഗിച്ചു.