- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധ സംഗമം നടത്തി
മലപ്പുറം :- വിദ്യാർത്ഥികളുടെ കൺസഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കെ.എസ്.ആർ.ടി.സി മലപ്പുറം, പൊന്നാനി, നിലമ്പൂർ ഡിപ്പോകളിൽ പ്രതിഷേധ സംഗമം നടത്തി.
കെ.എസ്.ആർ.ടിസിയുടെ ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത് കൺസഷനിൽ വരുത്തിയിക്കുന്ന ഭേദഗതി ഉടൻ പിൻവലിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. യഥാക്രമം മലപ്പുറം,പൊന്നാനി, നിലമ്പൂർ ഡിപ്പോകളിലെ സംഗമം ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് എ.കെ, ജില്ലാ സെക്രട്ടറി ഷബീർ പി.കെ തുടങ്ങിയവർ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, സാബിറ വണ്ടൂർ, എം.ഐ അനസ് മൻസൂർ, മുബീൻ മലപ്പുറം, ഫായിസ്, നഈം സി കെ എം, അഫ്‌നാൻ ഹമീദ്, ജസീം കൊളത്തൂർ, മുഹമ്മദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു