- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളി വിരുദ്ധ ബജറ്റുകൾ പിൻവലിക്കണം - റസാഖ് പാലേരി
തിരുവനന്തപുരം. ജനദ്രോഹപരവും, തൊഴിലാളിവിരുദ്ധവുമായ ബജറ്റുകളാണ് കേന്ദ്ര-സംസ്ഥാന സക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ജീവിക്കാൻ സമ്മതിക്കാത്ത ഭരണകൂട നയങ്ങൾ തൊഴിലാളികളുടേയും - സാധാരണക്കാരുടേയും ജീവിത വ്യവസ്ഥയെ പ്രത്യക്ഷമായി ബാധിക്കുന്നതാണന്നും എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറു കണക്കിനു തൊഴിലാളികൾ പങ്കാളികളായി തുടർന്നു നടന്ന ധർണ്ണയ്ക്ക് പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻ മുല്ലക്കര ഓൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് മോഹൻ സി മാവേലിക്കര, സ്‌ക്രാപ്പ് വർകേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് നൗഷാദ് ശ്രീമൂലനഗരം, ടൈലറിങ് ആൻഡ് ഗാർമന്റ് വർകേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.എച്ച് മുഹമ്മദ്, ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി എ സിദ്ധീഖ് സംസ്ഥാന സമിതി അംഗം പ്രേമ ജി പിഷാരടി, എന്നിവർ സംസാരിച്ചു