കാലഘട്ടത്തിന്റെ പ്രത്യേക പ്രതിസന്ധികളെ അഭിസംബോന്ധന ചെയ്യലാണ് പാരമ്പര്യ കലാരൂപങ്ങളെന്ന് ഡോ. കെ. ജി. പൗലോസ് പറഞ്ഞു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021നോടനുബന്ധിച്ച് പാരമ്പര്യ കലകളും സമകാലീക സംസ്‌കാരവും എന്ന വിഷയത്തിൽ കൂത്തമ്പലത്തിൽ നടന്ന ശില്പശാലയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ കഥകൾക്ക് ഇന്നത്തെ സമൂഹത്തിന് യോജിച്ച രീതിയിൽ ധ്വനിപാഠങ്ങൾ സൃഷ്ടിക്കുവാൻ നമുക്ക് കഴിഞ്ഞു, അദ്ദേഹം പറഞ്ഞു. ഡോ. അഭിലാഷ് പിള്ള, ഡോ. സുനിൽ പി. ഇളയിടം എന്നിവർ പ്രസംഗിച്ചു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ, ശ്രീമൂലനഗരം മോഹൻ, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, മോഹിനിയാട്ടം നർത്തകി വിനിത നെടുങ്ങാടി, രമേഷ് വർമ്മ, മാർഗി മധു, ഡോ. ഗോപൻ ചിദംബരം, സജിത മഠത്തിൽ, ഡോ. ഏറ്റുമാനൂർ കണ്ണൻ എന്നിവർ പങ്കെടുത്തു