- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത് യുവ കലോത്സവ് 2021 സമാപിച്ചു; മുന്നൂറോളം കലാകാരർ പങ്കെടുത്തു
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന അമൃത് യുവ കലോത്സവ് 2021 സമാപിച്ചു. ക്യാമ്പസിലെ മൂന്ന് വേദികളിലായി കഥക്, നാടോടി സംഗീതം, നാടോടി നൃത്തം, നാടകം, ഒഡീസി, വിവിധ സംഗീതോപകരണങ്ങളുടെ വാദനം ഉൾപ്പെടെ 33 കലാപരിപാടികൾ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി മുന്നൂറോളം കലാകാരർ അമൃത് യുവ കലോത്സവത്തിൽ പങ്കെടുത്തു.
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് നേടിയ 33 കലാപ്രതിഭകളുടെ കലാപ്രകടനങ്ങളാണ് മൂന്ന് ദിനങ്ങളിലായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നടന്നത്. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. ഏറ്റുമാനൂർ കണ്ണൻ, ഡോ. പി. ഉണ്ണികൃഷ്ണൻ എന്നിവർ കലയുടെ മൂന്ന് ദിനങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിൽ ആദ്യമായാണ് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അമൃത് യുവ കലോത്സവ് സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനത്തിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമാപന സന്ദേശം നൽകി. സ്റ്റുഡന്റ്‌സ് സർവീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. ഏറ്റുമാനൂർ കണ്ണൻ എന്നിവർ പ്രസംഗിച്ചു.