- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2021ലെ അംശദായ വർധനവ് അനുസൃതമായി ക്ഷേമപെൻഷനും ആനുകൂല്യങ്ങളും വർധിപ്പിക്കണം ജ്യോതിവാസ് പറവൂർ
തൃശൂർ. 2021ൽ നടപ്പിലാക്കിയ അംശദായ വർധനവ് അനുസൃതമായി ക്ഷേമപെൻഷനും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാതിരുന്നത് പുനപ്പരിശോധിച്ച് ഇനിയെങ്കിലും വർദ്ധിപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രെഡ് യൂണിയൻ (സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ തൃശൂർ തെന്നിലാപുരം രാധാകൃഷ്ണൻ ഹാളിൽ സംഘടിപ്പിച്ച ടൈലറിങ് ആൻഡ് ഗാർമെന്റ്‌സ്വർക്കേഴ്‌സ് യൂണിയൻ ( FITU ) 2023 മാർച്ച് 5 മുതൽ 25 വരെ നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിന്റെസംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം 2023 സംസ്ഥാന ബഡ്ജറ്റിൽ തൊഴിലാളി വിരുദ്ധ സമീപനം തുടരുന്ന സംസ്ഥാന സർക്കാർ പുനപരിശോധന നടത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു ടൈലറിങ് ആൻഡ് ഗാർമെന്റ്‌സ്
വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലിം മമ്പാട്, വൈസ് പ്രസിഡന്റ് എം എച്ച് മുഹമ്മദ് ടൈലറിങ് ആൻഡ് ഗാർമെന്റ്‌സ്വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് എം മുഖ്താർ, ട്രഷറർ റഷീദ ഖാജ എന്നിവർ സംസാരിച്ചു