കൊച്ചി: സംസ്ഥാന സർക്കാർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2022-ലെ സംസ്ഥാന വ്യാവസായിക സുരക്ഷാ പുരസ്‌കാരം ആഗോള എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ മാൻ കാൻകോർ കരസ്ഥമാക്കി. വൻകിട വ്യവസായങ്ങളുടെ വിഭാഗത്തിലാണ് കമ്പനി അവാർഡിന് അർഹമായത്.

മാൻ കാൻകോറിന്റെ എല്ലാ ഫാക്ടറികളിലും വ്യാവസായിക സുരക്ഷിതത്വത്തിനു നൽകുന്ന പ്രാധാന്യവും എല്ലാ വിഭാഗം തൊഴിലാളികളുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായുള്ള സുരക്ഷിത പ്രവർത്തന രീതികളും പരിഗണിച്ചാണ് അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും മാൻ കാൻകോർ സീനിയർ വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് മാത്യു വർഗീസ്, അസോസിയേറ്റ് ഹെഡ് സേഫ്റ്റി ആൻഡ് ഐആർ ജോ ജോർജ് പൈനാടത്ത്, അസോസിയേറ്റ് ഹെഡ് പ്രൊഡക്ഷൻ ജയമോഹനൻ സി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. സുരക്ഷിത തൊഴിൽ സംസ്‌കാരം നിരന്തരമായി മെച്ചപ്പെടുത്തുന്നതിന് കമ്പനിയിലെ ജീവനക്കാരും മാനേജ്മെന്റും ഒത്തുചേർന്നു നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡെന്ന് മാൻ കാൻകോർ എക്സിക്യൂട്ടിവ് ഡയറക്ടറും സിഇഒയുമായ ജീമോൻ കോര പറഞ്ഞു.