കൊച്ചി: ലൂർദ് ആശുപത്രിയുടെയും എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ലോകവനിതാ ദിനം സംയുക്തമായി ആചരിച്ചു. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ലൂർദ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ട് റവ. ഫാ. ജോർജ് സെക്വീര മുഖ്യപ്രഭാഷണം നടത്തി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആനി ശിവ മുഖ്യ അതിഥിയായി.

സമൂഹത്തിലെ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ട് സമ്മേളനവും സെമിനാറും നടന്നു. പാർശ്വവത്കൃത സമൂഹത്തിൽപ്പെട്ട സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. . ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ റാണിക്കുട്ടി ജോർജ്ജ്, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ആശ സനിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ശാരദ മോഹൻ, അഡ്വ.എം.ബി.ഷൈനി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ റജീന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹിം, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.സ്ത്രീകളും ആരോഗ്യവും, സ്ത്രീ ശക്തി എന്നീ വിഷയങ്ങളിൽ ഡോ.ദിവ്യ ജോസ്, ഡോ.വിനീത ജോസ് എന്നിവർ ക്‌ളാസ്സുകൾ നയിച്ചു.