- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സർവ്വകലാശാലയിൽ 'ഓഞ്ചെ' 16ന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിഷ്വൽ ആർട്‌സ് വിഭാഗത്തിലെ ബി. എഫ്. എ. ( 2019-2023 ബാച്ച് ) വിദ്യാർത്ഥികളുടെ ആർട്ട് എക്‌സിബിഷൻ 'ഓഞ്ചെ' മാർച്ച് 16ന് കാലടി മുഖ്യക്യാമ്പസിൽ തുടങ്ങുമെന്ന് വിഷ്വൽ ആർട്‌സ് വിഭാഗം തലവൻ ഡോ. ടി. ജി. ജ്യോതിലാൽ അറിയിച്ചു. കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുള്ള ഫൈൻ ആർട്‌സ് ബ്ലോക്കിലാണ് ആർട്ട് എക്‌സിബിഷൻ ക്രമീകരിച്ചിരിക്കുന്നത്. സർവ്വകലാശാലയിലെ 43 അവസാന വർഷ ബി. എഫ്. എ. വിദ്യാർത്ഥികൾ ( 2019-2023 ബാച്ച് ) കോഴ്‌സിന്റെ ഭാഗമായി ചെയ്ത കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കുക. പെയിന്റിങ്, മ്യൂറൽ പെയിന്റിങ്, സ്‌കൾപ്ചർ വിഭാഗങ്ങളിലായി 150ഓളം കലാസൃഷ്ടികളാണ് പ്രദർശനത്തിലുണ്ടാവുക. പ്രദർശനം മാർച്ച് 24ന് അവസാനിക്കും. തുളു ഭാഷയിലുള്ള വാക്കാണ് 'ഓഞ്ചെ'. ' ഒന്നിച്ച് ' എന്നാണ് ഈ വാക്കിന്റെ അർത്ഥമെന്ന് വിദ്യാർത്ഥി പ്രതിനിധി വൈശാഖ് പി. ആർ. പറഞ്ഞു.
16ന് രാവിലെ 10.30ന് യൂട്ടിലിറ്റി സെന്ററിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിഷ്വൽ ആർട്‌സ് വിഭാഗം തലവൻ ഡോ. ടി. ജി. ജ്യോതിലാൽ അധ്യക്ഷനായിരിക്കും. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ആർട്ട് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി കാറ്റലോഗിന്റെ പ്രകാശനം നിർവ്വഹിക്കും. സ്റ്റുഡന്റ്‌സ് സർവ്വീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. സാജു തുരുത്തിൽ, ഡോ. ഷാജു നെല്ലായി, എ. എസ്. അഞ്ചൽ അശോക്, പി. ആർ. വൈശാഖ് എന്നിവർ പ്രസംഗിക്കും. വിഷ്വൽ ആർട്ടിസ്റ്റുമാരായ അർജുൻ പനയാൽ, എസ്. എൻ. സുജിത് എന്നിവരുടെ സൈ്‌ളഡ് ഷോ യഥാക്രമം മാർച്ച് 17, 20 തീയതികളിൽ നടക്കും. മാർച്ച് 17ന് വൈകിട്ട് നാലിന് നാടക വിഭാഗം അവതരിപ്പിക്കുന്ന തിയറ്റർ പെർഫോമൻസ് നടക്കും. 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഫോട്ടോഗ്രാഫർ കെ. ആർ. സുനിലിന്റെ ഡോക്യുമെന്ററി പ്രദർശനവും സൈ്‌ളഡ് പ്രസന്റേഷനും ഉണ്ടായിരിക്കും. 21ന് രാവിലെ 10.30ന് നടക്കുന്ന ചാനൽ ചർച്ചയിൽ എസ്. മുഹമ്മദ് ഷാഫി മോഡറേറ്ററായിരിക്കും. സുധീഷ് കൊട്ടേമ്പ്രം, ബിപിൻ ബാലചന്ദ്രൻ, ഡോ. ഷാജു നെല്ലായി, എം. പി. നിഷാദ്, കൃഷ്ണപ്രിയ എന്നിവർ പങ്കെടുക്കും. വൈകിട്ട് ആറിന് നിഥിൻ രാജിന്റെ ആർട്ട് പെർഫോമൻസ് നടക്കും. 22ന് രാവിലെ 10.30ന് ഇക്കോ പ്രിന്റിങ് ക്യാമ്പ് ആരംഭിക്കും. ഡോ. ടി. ജി. ജ്യോതിലാൻ അധ്യക്ഷനായിരിക്കും. എ. എസ്. രാഗേഷ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വി. അഖിൽജിത് മുഖ്യപ്രഭാഷണം നടത്തും. കെ. പി. മുഹമ്മദ് ഇസ്മയിൽ, ജോൺ വർഗീസ്, ടി. കെ. ശില്പ, മാർട്ടീന ബാബു എന്നിവർ പ്രസംഗിക്കുക. 24ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. സാജു തുരുത്തിൽ അധ്യക്ഷനായിരിക്കും. ഡി. ഷാജികുമാർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. എസ്. ആനന്ദ്, പി. ആർ. വൈശാഖ് എന്നിവർ പ്രസംഗിക്കും.