കൊച്ചി:സാമൂഹ്യ വികസന മേഖലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സേവാഭാരതിയുടെ പ്രതിനിധി സമ്മേളനമായ രാഷ്ട്രീയ സേവാ സംഘം മൂന്നാം പതിപ്പ് 2023 ഏപ്രിൽ 7-9 തീയതികളിൽ ജയ്പൂരിലെ ജാംഡോളിയിലെ കേശവ വിദ്യാപീഠത്തിൽ നടക്കും. രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻരാവു ഭഗവത് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഏപ്രിലിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നുള്ള പ്രധിനിധികളും പങ്കെടുക്കും.

''സാമൂഹിക വികസനത്തിനായുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പരിഹാരങ്ങളിൽ സഹായികുന്നതിനും സന്നദ്ധ സംഘടനകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. പങ്കെടുക്കുന്ന എല്ലാ പ്രതിനിധികളെയും പ്രചോദിപ്പിക്കാനും പഠിപ്പിക്കാനും ശാക്തികരിക്കാനും രാഷ്ട്രീയ സേവാ സംഘം 2023 സംഗമത്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ സേവാഭാരതിയുടെ പ്രാന്ത് സചിവ് ഡി.വിജയൻ പറഞ്ഞു.