- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയദർശിനി കുശാൽ നഗർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഭാരതീയ ചികിൽസാ വകുപ്പിന്റെയും ജില്ലാ ആയുർവേദ ആശുപത്രിയുടെയും സഹകരണത്തോടെ പ്രിയദർശിനി ക്ലബ് കുശാൽനഗർ സൗജന്യ ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു.
മുറിയനാവി പി പി ടി എസ് സ്‌കൂളിൽ നടന്ന ക്യാമ്പ് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് തസറീന സി എച്ച് അധ്യക്ഷത വഹിച്ചു.
ഡോക്ടർമാരായ റഹ്മത്തുള്ള, ദിവ്യ ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യ ബോധവത്ക്കരണവും, രോഗ പരിശോധനയും, ചികിൽസയും മരുന്ന് വിതരണവും നടത്തിയത്.
ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും മുൻ നഗരസഭാംഗവുമായ അനിൽ വാഴുന്നൊറൊടി, വേണു കെ, സനോജ്, വിനോദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രതീഷ് സ്വാഗതവും രാജു.ടി നന്ദിയും പറഞ്ഞു. നൂറോളം ആളുകൾ ക്യാമ്പിൽ ചികിൽസയും മരുന്നും ഏറ്റുവാങ്ങി. .
Next Story