കൊച്ചി : റോട്ടറി ഇന്റർനാഷണൽ ജില്ലാതലത്തിൽ ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപികയ്ക്കുള്ള ഗവർണേഴ്‌സ് എക്‌സലൻസ് അവാർഡ് നെട്ടൂർ രാമൻ മാസ്റ്റർ മെമോറിയൽ എൽ. പി. സ്‌കൂളിലെ പ്രധാനധ്യാപിക റീജ മേനോന്.

കുഫോസ് സെമിനാർ ഹാളിൽ റൊട്ടറി ക്ലബ് ഓഫ് കൊച്ചിനും, കുഫോസ് റോട്ടരാക്ട് ക്ലബ്ബും ചേർന്ന് സംയുകതമായി നടത്തിയ
ചടങ്ങ് കുഫോസ് റോട്ടരാക്ട് ക്ലബ് സ്റ്റുഡന്റ് കോർഡിനേറ്ററും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. എം. കെ. സജീവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മികച്ച അദ്ധ്യാപികക്കുള്ള പുരസ്‌കാരം അദ്ദേഹം റീജ മേനോന് സമ്മാനിച്ചു.

റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്‌സ് എൻഡിലെ പ്രസിഡന്റ് കൃഷ്ണദാസ് കർത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ മരട് മുനിസിപ്പൽ കൗൺസിലർ അനീഷ് കുമാർ ആശംസകൾ നേർന്നു.