പാലാ: മൂന്നാനി ഗാന്ധിസ്‌ക്വയറിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. ഈ മേഖലയിൽ വഴിവിളക്കുകൾ നേരത്തെ ഇല്ലായിരുന്നു. ഇതു മുതലെടുത്ത് ശുചിമുറി മാലിന്യം വരെ ഇവിടെ വ്യാപകമായി നിക്ഷേപിച്ചിരുന്നു. ഗാന്ധി സ്‌ക്വയർ സ്ഥാപിച്ചതിനെത്തുടർന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രത്യേകം പോസ്റ്റ് സ്ഥാപിച്ച് ഫൗണ്ടേഷന്റെ ചെലവിൽ വൈദ്യുതി കണക്ഷൻ എടുക്കുകയായിരുന്നു. ഇതിനുള്ള അനുമതി നഗരസഭ ലഭ്യമാക്കുകയും ചെയ്തു. മഹാത്മാഗാന്ധി പ്രതിമയുടെയും ഗാന്ധിസ്‌ക്വയറിന്റെയും പരിപാല ചുമതല മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർവ്വഹിക്കുന്ന സാഹചര്യത്തിലാണ് ഫൗണ്ടേഷന്റെ പേരിൽ വൈദ്യുതി കണക്ഷൻ ഫൗണ്ടേഷന്റെ പേരിൽ ലഭ്യമാക്കിയതെന്ന് ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. നാൽപതിനായിരം രൂപ ചെലവിലാണ് വൈദ്യുതി കണക്ഷൻ ലഭ്യമാക്കിയത്. വൈദ്യുതി ചാർജും ഫൗണ്ടേഷന്റെ ഉത്തരവാദിത്വത്തിലാണ് അടയ്ക്കുന്നത്. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്നടപടിയും ആരംഭിച്ചു.

ഗാന്ധിസ്‌ക്വയറിൽ സ്ഥാപിച്ച വൈദ്യുതി വിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നിർവ്വഹിച്ചു. സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, ബിനു പെരുമന, ടോണി തോട്ടം, ബിപിൻ തോമസ് എന്നിവർ പങ്കെടുത്തു.

ബിഷപ്പ് വയലിൽ മെമോറിയൽ അവാർഡ് ലഫ്.ജനറൽ മൈക്കിൾ മാത്യൂസ് കൊട്ടാരത്തിന്

പാലാ: പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസ്സിയേഷൻ പൂർവ്വവിദ്യാർത്ഥികളുടെ പ്രത്യേക മേഖലയിലുള്ള സംഭാവനകൾക്ക് വർഷംതോറും നൽകി വരുന്ന ബിഷപ്പ് വയലിൽ മെമോറിയൽ അവാർഡിന് ലഫ്. ജനറൽ മൈക്കിൾ മാത്യൂസ് കൊട്ടാരം അർഹനായി. സൈനിക അർദ്ധസൈനിക മേഖലകളിൽ മികവ് പ്രകടിപ്പിച്ച് പൂർവ്വ വിദ്യാർത്ഥികളിൽ നിന്നായിരുന്നു അവാർഡ് ജേതാവിനെ

തെരഞ്ഞെടുത്തത്.മുൻ ഡി.ജി.പി സിബി മാത്യൂസ് ചെയർമാനും കേണൽ കെ.ജെ.തോമസ്, പത്രപ്രവർത്തകനായ ദേവപ്രസാദ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 24 ന് ഉച്ചകഴിഞ്ഞ് 2 ന് പാലാ സെന്റ് തോമസ് കോളേജിലെ സെന്റ് ജോസഫ് ഹാളിൽ അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരളാ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് അവാർഡ് സമ്മാനിക്കും.

റവ.ഫാ.പൗലോസ് കുന്നത്തേടം അവാർഡ് പാലാ രൂപതാ വികാരി ജനറാളും

കോളേജ് മാനേജരുമായ മോൺ ജോസഫ് തടത്തിൽ റവ.ഫാ.തോമസ് ഓലിക്കലിന്

സമ്മാനിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജെയിംസ് ജോൺ മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തും. അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് നീന്തൽ മൽസരത്തിൽ സ്വർണ്ണ മെഡൽ ജേതാവായ പ്രൊഫ.റ്റി.സെബാസ്റ്റ്യൻ, വെള്ളി മെഡലിന് അർഹനായ വി.ജെ തോമസ് തോപ്പൻ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ പടിപ്പുരയ്ക്കൽ ഗോപാലകൃഷ്ണൻ എന്നീ പൂർവ്വ വിദ്യാർത്ഥികളെ യോഗത്തിൽ പ്രത്യേകമായി ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
ഡോ.സാബു ഡി മാത്യു-9447288698 സെക്രട്ടറി
അലുംനി അസോസിയേഷൻ