തൃശ്ശൂർ: തൃശ്ശൂർ മാനേജ്മെന്റ് അസ്സോസിയേഷന്റെ 31-ാമത് വാർഷിക മാനേജ്മെന്റ് കൺവെൻഷൻ റിസർവ്വ് ബാങ്ക് ഡെപ്യുട്ടി ഗവർണർ രാജേശ്വർ റാവൂ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഐ എ എസ്, ബാങ്ക് ഓഫ് ന്യൂയോർക്ക് (മെലൺ) മുൻ എം ഡി അനീഷ് കുമാർ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.

ടി എം എ - മണപ്പുറം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌ക്കാരം ജ്യോതി ലാബ്സ് ചെയർമാൻ എം പി രാമചന്ദ്രനും, ടി എം എ - ലിയോ ഫാർമ മാനേജ്മെന്റ് എക്സലൻസ് അവാർഡ് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണനും സമ്മാനിച്ചു. ടി എം എ - ടി.ആർ രാഘവൻ മെമോറിയൽ ബെസ്റ്റ് മാനേജ്മെന്റ് സ്റ്റുഡന്റ് അവാർഡ് കൊരട്ടി നൈപുണ്യ ബിസിനസ്സ് സ്‌കൂളിലെ അന്ന രാജനും, ടി എം എ സ്‌കോളർഷിപ്പ് നിർമ്മല കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പാർവ്വതിക്കും, ടി എം എ - ധനലക്ഷ്മി ബാങ്ക് സ്‌കോളർഷിപ്പുകൾ കൊരട്ടി നൈപുണ്യ ബിസിനസ്സ് സ്‌കൂളിലെ മെന്റോ ബിജുവിനും, അഞ്ജലി പി സിക്കും ലഭിച്ചു. ഹൈക്കൺ ബിസിനസ്സ് പ്ലാൻ കോണ്ടസ്‌റ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.

ടി എം എ പ്രസിഡന്റ് കെ പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനലക്ഷ്മി ബാങ്ക് എം ഡിയും സിഇഒയുമായ ജെ കെ ശിവൻ, ഇസാഫ് ബാങ്ക് ചെയർമാൻ പി ആർ രവി മോഹൻ, മണപ്പുറം എം ഡിയും സിഇഒയുമായ വി പി നന്ദകുമാർ, ടി എം എ സീനിയർ വൈസ് പ്രസിഡന്റ് ജിയോ ജോബ്, സെക്രട്ടറി എം മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.