രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലേക്ക് നയിച്ച ഗൂഢാലോചനക്കെതിരെ പ്രവാസി കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പരിപാടി ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തെക്കേക്കര അധ്യക്ഷത വഹിച്ചു.രാജൻഐങ്ങോത്ത് സ്വാഗതവും മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു

ജനാധിപത്യം കശാപ്പ് ചെയ്ത് ജനാധിപത്യ വിശ്വാസികളെ നിശബ്ദരാക്കാമെന്ന് കരുതുന്നവർ വിഢഡികളുടെ മൂഢസ്വർഗ്ഗത്തിലാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് പറഞ്ഞു.അഡ്വ.ബിജു കൃഷ്ണ, വിജയൻ കൈപ്പാട്ടിൽ, വിനോദ് കുമാർ ഇരോത്ത്, വിനോദ് തണ്ണോടത്ത്, റഫീഖ് ഹാജി നഗർ, വിക്രമൻ പനങ്കാവ്, ബാബുരാജ് ഐങ്ങോത്ത്, തുടങ്ങിയവർ സംസാരിച്ചു