- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരക്ക് താഴെ തളർന്ന കുടുംബത്തിന് സൗജന്യ തയ്യൽ മെഷീൻ നൽകി- വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ തിരൂർക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ സേവന വേദിയുമായി സഹകരിച്ചുകൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അരക്ക് താഴെ തളർന്ന ദമ്പതികൾക്ക് സൗജന്യ തയ്യൽ മെഷീൻ നൽകി ..വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ.
ടൈലറിങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ ( FITU) മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷീബ വടക്കാങ്ങര റെജീന ശിഹാബ് ദമ്പതികൾക്ക് അങ്ങാടിപ്പുറത്തെ റെജീനയുടെ വീട്ടിൽ വച്ച് തയ്യൽ മെഷീൻ കൈമാറി.തണൽ സേവന വേദി കോഡിനേറ്റർ മാരായ സാദിഖ് തിരൂർകാട്, മുജീബ് തിരൂർകാട്,വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്അസിസ്റ്റന്റ് സെക്രട്ടറി ആഷിക് ചാത്തോലി,ടൈലറിങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ ( FITU) മലപ്പുറം ട്രഷറർ
അബൂബക്കർ പി ടി പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അംഗം നൗഷാദ്അരിപ്ര,തുടങ്ങിയവർ പരിപാടിയിൽ സന്നിദ്ധരായിരുന്നു.