കൊച്ചി: എയർ പ്രൊഡക്ട്സിന്റെ കൊച്ചി ഇൻഡസ്ട്രിയിൽ ഗ്യാസ് കോംപ്ലക്സിന് സുരക്ഷാ അവാർഡ്. സംസ്ഥാന സർക്കാർ നൽകുന്ന ഈ അവാർഡ് തുടർച്ചയായി അഞ്ചാം വർഷമാണ് ഇൻഡസ്ട്രിയൽ ഗ്യാസ് കോംപ്ലക്സിന് ലഭിക്കുന്നത്. പ്ലാന്റിനും തൊഴിലാളികൾക്കുമുള്ള മികച്ച സുരക്ഷ ഉറപ്പാക്കിയതിനാണ് അവാർഡ്. തൊഴിൽ നൈപുണ്യ മന്ത്രാലയവും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പും സംയുക്തമായാണ് ഈ അവാർഡ് നൽകുന്നത്.

കേരള സർക്കാർ അനുശാസിക്കുന്ന എല്ലാ സുരക്ഷാ നടപടികളും പാലിക്കുകയും കരാറുകാരന്റെ സുരക്ഷയിലും കമ്മ്യൂണിറ്റി വെൽഫെയറിലും കൊച്ചി ഇൻഡസ്ട്രിയൽ ഗ്യാസ് കോംപ്ലക്സ് മുന്നിൽ നിൽക്കുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഈ അംഗീകാരം ലഭിക്കുന്നത് ഞങ്ങൾക്ക് അഭിമാന നിമിഷമാണെന്നും കൊച്ചി ടീം കഠിനാധ്വാനം ചെയ്യുന്നവരാണെന്നും എയർ പ്രോഡക്ട്‌സ് ഇന്ത്യയുടെ കൊച്ചി എക്‌സിക്യൂട്ടീവ് ഡയറക്ടർ ജുവാൻ ഗോൺസാലസ് പറഞ്ഞു.