- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂർവ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം: അപൂർവ രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഓർഗനൈസേഷൻ ഫോർ റെയർ ഡിസീസസ് ഇന്ത്യ (ഒആർഡിഐ)യുടെ റേസ് ഫോർ-7 എട്ടാം പതിപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൂട്ടയോട്ടം, നടത്തം, സൈക്കിൾ സവാരി തുടങ്ങിയ പരിപാടികൾ നടത്തി. പൊതുജനങ്ങൾക്കിടയിലും ആരോഗ്യസേവനദാതാക്കൾ തുടങ്ങി ഈ രംഗത്തോടു താത്പര്യമുള്ളവർക്കിടയിൽ അപൂർവ രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയായിരുന്നു റെയ്‌സ് ഫോർ 7ന്റെ ലക്ഷ്യം.
രോഗികൾക്കു പിന്തുണയേകുന്ന വിവിധ ഗ്രൂപ്പുകൾ, ക്ലിനിക്കൽ ഗവേഷണ, മരുന്നുത്പാദന, രോഗനിർണയ കമ്പനികൾ, ചികിത്സകർ, ആശുപത്രികൾ, സന്നദ്ധസംഘടനകൾ, റണ്ണേഴ്‌സ് തുടങ്ങിയവരുടെ പിന്തുണയോടെ എല്ലാ വർഷവും ഒആർഡിഐ നടത്തുന്ന ബോധവൽക്കരണ ക്യാംപയിനാണ് റെയ്‌സ് ഫോർ 7.
അപൂർവ രോഗങ്ങളെക്കുറിച്ചുള്ള അവബോധവും ശരിയായ അറിവും ഗണ്യമായി വർദ്ധിപ്പിക്കുവാൻ ക്യാംപയിൻ സഹായിക്കുന്നുണ്ടെന്ന് ക്യാംപയിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ശങ്കർ വി എച്ച് പറഞ്ഞു. അപൂർവ രോഗങ്ങൾ ബാധിച്ച 70 ദശലക്ഷം ആളുകൾക്ക് ചികിത്സകൾ ലഭ്യമാക്കുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലുമാണു ശ്രദ്ധയൂന്നുന്നതെന്ന് ഒആർഡിഐ യുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ്ഡയറക്ടറുമായ പ്രസന്ന കുമാർ ഷിറോൾ പറഞ്ഞു.