- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കാളിത്ത പെൻഷൻ പത്താം വാർഷികം; ഏപ്രിൽ - 1 വഞ്ചനാദിനം എൻ.ജി.ഒ സംഘ്
ആലപ്പുഴ : ജീവനക്കാരുടെ സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതിയായ സാറ്റിയൂട്ടറി പെൻഷൻ നിർത്തലാക്കി സംസ്ഥാനത്ത് പങ്കാ ളിത്ത പെൻഷൻ നടപ്പിലാക്കിയിട്ട് 10 വർഷം തികയുന്ന ഏപ്രിൽ 1 സംസ്ഥാന സർക്കാർ ജീവനക്കാർ വഞ്ചനാദിനമായി ആചരിക്കുകയാണ്.
അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് 2016 ൽ തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി ഭരണത്തിലേറിയ ഇടതുമുന്നണി സർക്കാർ തുടർ ഭരണത്തിൽ പോലും പറഞ്ഞ വാക്കുപാലിച്ചിട്ടില്ല.
2021 ഏപ്രിൽ 30 ന് പുനഃപരിശോധന സമിതി നൽകിയ റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്‌ത്തി വെച്ച് പിണറായി സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും പങ്കാളിത്ത പെൻഷൻ പിൻവലി ക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിച്ചുകൊണ്ട് മുഴുവൻ ജീവനക്കാർക്കും എത്രയും വേഗം സാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിച്ച് സാമൂഹ്യനീതി ഉറപ്പുവരുത്തണ മെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ. സംഘ് ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് പ്രകടനവും ധർണ്ണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ ആർ വേണു, ജില്ലാ സെക്രട്ടറി ശ്രീജിത്ത് കരുമാടി, ജില്ലാ ട്രഷറർ റ്റി സന്തോഷ് എന്നിവർ അറിയിച്ചു.