- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്.യു.ഐ.ഡി : ബി.ഐ.എസ് ഓഫിസിലേക്ക് സ്വർണ്ണ വ്യാപാരികൾ പ്രതിഷേധ മാർച്ച് നടത്തി
കൊച്ചി : (31.03.23) ഹോൾമാർക്ക് യൂണിക്ക് ഐഡന്റിഫിക്കേഷൻ(എച്ച്.യു.ഐ.ഡി) ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും മുന്നറിയിപ്പു നൽകിക്കൊണ്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്രയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ് (ബി.ഐ.എസ്) ഓഫിസിനു മുന്നിലേക്ക് സ്വർണം,വെള്ളി വ്യാപാരികൾ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിൽ നിന്നുമായി നൂറുകണക്കിന് വ്യാപാരികൾ അണി നിരന്നു. ബി.ഐ.എസ് ഓഫിസിനു മുന്നിൽ നടന്ന ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു.
എച്ച്.യു.ഐ.ഡിക്കെതിരെ പി.ടി.ചെറിയാൻ സ്വർണ്ണഭവൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ നൽകിയ കേസിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി രാജു അപ്‌സര പറഞ്ഞു.എച്ച്.യു.ഐ.ഡി നടപ്പിലാക്കുന്നതിനെ വ്യാപാരികൾ എതിർക്കുന്നില്ല. വിഷയം സ്വർണ വ്യാപാര മേഖലയിലുള്ളവരുമായി ചർച്ച ചെയ്ത് ദൂഷ്യവശങ്ങൾ പരിഹരിച്ചു വേണം നടപ്പിലാക്കാനെന്നും രാജു അപ്‌സര പറഞ്ഞു. രാജ്യത്തെ സ്വർണ്ണവ്യാപാര മേഖലയിൽ പണിയെടുക്കുന്ന ഒരു കോടിയിലധികം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണത്. ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ല.രാജ്യത്തെ 779 ജില്ലകളിൽ 336 ജില്ലകൾക്കു മാത്രമാണ് നിലവിൽ എച്ച്.യു.ഐ.ഡി ബാധകമാക്കിയിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ മുഴുവൻ എന്നാണോ എച്ച്.യു.ഐ.ഡി നടപ്പാക്കാവുന്ന സംവിധാനം പ്രാവർത്തികമാകുന്നത് അന്ന് രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ തങ്ങൾ തയ്യാറാണന്നും അല്ലാതെയുള്ള ഒരു നീക്കവും തങ്ങൾ അംഗീകരിക്കില്ലെന്നും രാജു അപ്‌സര വ്യക്തമാക്കി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സക്കീർ ഇക്‌ബാൽ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്ബ്, എ.കെ.ജി.എസ്.എം.എ നേതാക്കളായ രാജൻ ജെ.തോപ്പിൽ, അബ്ദുൾ കരിം ഹാജി, കോടോത്ത് അശോകൻ നായർ,എബി പാലത്ര, പി.എം തോമസ്, കെ.എം ജലീൽ, എസ്.രാധാകൃഷ്ണൻ, ജോസ് വർക്കി കാക്കനാട്ട്, മാത്യു കണ്ടിരിക്കൽ, ബാബു ആലപ്പാട്ട്,മോഹൻ ആലപ്പുഴ, രാജൻ അനശ്വര, നിക്‌സൺ മാവേലി, റെനി വർക്കി കാക്കനാട്ട്, വി.മൊയ്തു, അബ്ദുൾ റസാഖ്, സാജൻ കട്ടപ്പന, ജോയി പഴേമഠം, അഡ്വ ദിൽഷാദ് ,ഹരി പ്രസൂൺ,സന്തോഷ് കണ്ടതിൽ,മനോജ് വിശ്വനാഥ്, കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം. സി പോൾസൺ, ജില്ലാ സെക്രട്ടറി അബ്ദുൾ റസാഖ് തുടങ്ങിയവർ സംസാരിച്ചു.