- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ തോമസ് സി കാപ്പൻ ജനതാദൾ (എസ്) ദേശീയ നിർവ്വഹക സമിതി അംഗം
പാലാ: ജനതാദൾ (സെക്യുലർ) ദേശീയ നിർവ്വാഹക സമിതി അംഗമായി ഡോ തോമസ് സി കാപ്പനെ തിരഞ്ഞെടുത്തു.ദേശീയ പ്ലീനറി സെഷനിലെ തീരുമാനപ്രകാരമാണ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ ദേശീയ സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമാണ്. മുൻ എം പി ചെറിയാൻ ജെ കാപ്പന്റെ മകനും മാണി സി കാപ്പൻ എം എൽ എ യുടെ സഹോദരനുമാണ്. ദേശീയ നിർവ്വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ തോമസ് സി കാപ്പനെ പാലാ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് മാത്യു മാത്യു അധ്യക്ഷത വഹിച്ചു.
ക്ഷേമ പെൻഷനുകൾ വർധിപ്പിക്കണം: കേരള ഡെമോക്രാറ്റിക് പാർട്ടി
പാലാ: വർദ്ധിച്ച ജീവിത ചെലവുകൾ കണക്കിലെടുത്ത് ക്ഷേമ പെൻഷനുകൾ കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോഷി പുതുമന, ബേബി ഈറ്റത്തോട്ട്, കണ്ണൻ ഇടപ്പാടി, താഹ തലനാട്, ടോം നല്ലനിരപ്പേൽ, ഷിനോ മേലുകാവ്, ജ്യോതി ലക്ഷ്മി, ബീന രാധാകൃഷ്ണൻ, രജനി സുനിൽ, ഷൈല ബാലു, നിഷ ജേക്കബ്, അണ്ണൻ പ്രശാന്ത്, ഡയസ് സെബാസ്റ്റ്യൻ, റോയ് നാടുകാണി, ഉണ്ണി മുട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു