തിരുവല്ല: വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ തിരുവല്ല വൈ എം സി എ യിൽ നടന്നസമ്മേളനത്തിൽ ഫൊക്കാന മുൻ ഭാരവാഹികളെ ആദരിച്ചു. ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ഷിബു പുതുക്കേരി അധ്യക്ഷതവഹിച്ചു. തിരുവല്ല നഗരസഭ ചെയർപേഴ്‌സൺ അനു ജോർജ്, ഫൊക്കാനാ മുൻ ഭാരവാഹികളായ ഡോ. മാമ്മൻ സി ജേക്കബ്, ജോർജ് വർഗീസ്, വർഗീസ് ചാമത്തിൽ എന്നിവരെ ആദരിച്ചു.

അഡ്വക്കറ്റ് വർഗീസ് മാമ്മൻ, അഡ്വ സക്കറിയ കരുവേലി, പാസ്റ്റർ സി പി മോനായി, കുഞ്ഞു കോശി പോൾ, ടി സി ജേക്കബ്, അഡ്വ ജേക്കബ് എബ്രഹാം, ജോർജ് മാത്യു, ഇ എ ഏലിയാസ്, സാജൻ വർഗീസ്, ജോയി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.