- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.ആർ. മോഹൻകുമാർ എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) എറണാകുളം ജില്ലാ സെക്രട്ടറി
കൊച്ചി:എൻ.ആർ. മോഹൻകുമാറിനെ എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ബിപിസിഎൽ കൊച്ചി റിഫൈനറി ജീവനക്കാരനായിരുന്ന മോഹൻകുമാർനാല് പതിറ്റാണ്ട് കാലമായി ട്രേഡ് യൂണിയൻ മേഖലയിലും സാധാരണ ജനങ്ങളുടെ നിരവധി അവകാശ പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കു വഹിച്ചു വരികയാണ്. നിലവിൽ എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗവും കേന്ദ്ര ട്രേഡ് യൂണിയനായ എഐയുടിയുസി ദേശീയ വർക്കിങ് കമ്മിറ്റിയംഗവുമാണ്.
പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ടി.കെ.സുധീർകുമാർ സംസ്ഥാന സെക്രട്ടേറിയറ്റംഗമെന്ന നിലയിൽ സംഘടനാപരമായ ഉയർന്ന ചുമതലകൾ ഏറ്റെടുത്തതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
Next Story