- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതിയുടെ പേരിൽ സർക്കാർ ജനത്തെ കൊള്ളയടിക്കുന്നു: മാണി സി കാപ്പൻ
പാലാ: കെട്ടിട നികുതി, പെർമിറ്റ് ഫീസ്, അപേക്ഷാഫീസ് എന്നിവയിൽ കുത്തനെയുള്ള വർദ്ധനവ് വരുത്തിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. വൈദ്യുതി ചാർജും വെള്ളക്കരവും വർദ്ധിപ്പിച്ചതിനു പുറമേ പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുകയാണ്.ഇതോടൊപ്പം സ്വകാര്യ, അൺ എയ്ഡഡ് സ്‌കൂൾ കെട്ടിടങ്ങളെ വസ്തു നികുതി പരിധിയിലാക്കി നിയമ ഭേദഗതി നടത്തിയതിന്റെ ബാധ്യതയും ജനത്തിനു മേലാണ് വന്നു ചേരുകയെന്നും കാപ്പൻ പറഞ്ഞു. നികുതിയുടെ പേരിൽ ജനങ്ങളെ പിഴിയുകയാണ്. പ്രതിസന്ധിയിൽ കഴിയുന്ന ജനത്തിന് സർക്കാർ ഇരുട്ടടി നൽകിയിരിക്കുകയാണ്. ഈ നടപടി ജനദ്രോഹമാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
നിർവഹണ ഉദ്യോഗസ്ഥരെ ആദരിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച നിർവഹണ ഉദ്യോഗസ്ഥരെ ആദരിക്കൽ മാണി സി. കാപ്പൻ എംഎൽഎ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.ഇ.ഒ. മാർക്ക് ലാപ് ടോപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് സൗജന്യമായുള്ള മുചക്രവാഹനം വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ ബിന്ദു സെബാസ്റ്റ്യൻ, ഓമന ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബേസിൽ മാത്യൂ, അസിസ്റ്റന്റ് എൻജിനീയർ ജയപ്രകാശ്, എ.ഡി.എ. അശ്വതി വിജയൻ, സി.ഡി.പി.ഒ. ജാസ്മീൻ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ എ.വി. നിഷാമോൾ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ അനു കുമാരൻ, എക്സറ്റൻഷൻ ഓഫീസർ പി. ആൻഡ് എം. യു.ജെ. ജാൻസിമോൾ, അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ റോസ്മി ജോസ്, ഹെഡ് അക്കൗണ്ടന്റ് വി.എ. ബിബിമോൾ, പ്ലാൻ ക്ലാർക്ക് സിൽജോ പി. ജോസ് എന്നിവരെ യോഗത്തിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് കുര്യൻ തോമസ്, മേഴ്സി മാത്യു, ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണ്ണാണ്ടസ്, കെ.കെ. കുഞ്ഞുമോൻ, ജോസഫ് ജോർജ്, ജെറ്റോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.