തൃപ്പൂണിത്തുറ:ഏപ്രിൽ ഒന്നു മുതൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് അനുമതി ലഭിക്കുവാൻ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കോർപ്പറേഷനുകളുംഭീമമായ ഫീസ് ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുന്നു.

1614 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് ഫീസ് 555 രൂപ ആയിരുന്നത് 8509 രൂപയായി വർദ്ധിച്ചു. 2691 ചതുരശ്ര അടി വരെ1780 രൂപ എന്നത് 26000 രൂപയായി. പഞ്ചായത്ത് മേഖലകളിലാണ് ഈ വർദ്ധനവ്. മുനിസിപ്പാലിറ്റിയിൽ ഇത് 11500 ഉം 31000 ഉം കോർപ്പറേഷനിൽ 16000 ഉം 38500 രൂപയുമായാണ് . കെട്ടിട നിർമ്മാണ സാധനങ്ങൾക്ക് ഭീമമായ വില വർദ്ധിച്ചതിനോടൊപ്പമാണ് കെട്ടിടം നിർമ്മിക്കാനുള്ള പെർമിറ്റിന് അതിഭീമമായി ഫീസ് സർക്കാർ വർധിച്ചിരിക്കുന്നത്.

സാധാരണക്കാരന്ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ കഴിയാത്ത രീതിയിൽ വന്നിരിക്കുന്ന ഈ ഫീസ് വർദ്ധനവിനെതിരെ ജനങ്ങൾക്കിടയിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നിരിക്കുന്നു.കെട്ടിട നിർമ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി എടുക്കുന്നത്പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന മേഖലയിൽ ജോലി ചെയ്യുന്ന ലൈസെൻസികളായതിനാൽ അവരിൽ നിന്നാണ് ആദ്യം ഇതിനെതിരെ പ്രതിഷേധം ഉയർന്നത്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ എന്തിനാണ് പ്രതിഷേധവുമായി നിങ്ങൾ രംഗത്തുവരുന്നത് എന്നുള്ളതായിരുന്നു സർക്കാരിന്റെ ചോദ്യം.പെർമിറ്റ് എടുത്തു നൽകുന്ന ലൈസസികൾക്ക് നിലവിൽ ഉണ്ടായിരുന്ന അധികാരത്തിൽചില തിരുത്തലുകൾ വരുത്തി അവരുടെ പ്രതിഷേധത്തെ തടഞ്ഞു നിർത്തുകയാണ് സർക്കാർ ചെയ്തത്.

ഇനി പുതുതായി വീടുനിർമ്മിക്കാനായി അനുമതിക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് സർക്കാരിന്റെ വലിയ കുത്തിക്കവർച്ചയെയാണ്.ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരത്തിലുള്ള നികുതി വർദ്ധനവുകൾക്കും ഫീസ് വർദ്ധനവുകൾക്കുമെതിരെ ശക്തമായ ജനകീയ സമരങ്ങളാണ് വളർന്നുവരേണ്ടത്.

എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി കൊണ്ടുള്ള ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടി നേതൃത്വം കൊടുക്കുമെന്ന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ എൻ ആർ മോഹൻ കുമാർ പറഞ്ഞു.
വാർത്ത നൽകുന്നത് പി എം ദിനേശൻ , ഓഫീസ് സെക്രട്ടറി എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) എറണാകുളം ജില്ലാ കമ്മിറ്റി .