ലോക പ്രശസ്ത നർത്തകിയും പത്മഭൂഷൺ ജേത്രിയും കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല ചാൻസലറുമായ മല്ലിക സാരാഭായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല സന്ദർശിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെത്തിയ മല്ലിക സാരാഭായിയെ വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ സ്വീകരിച്ചു. പ്രോ-വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി സർവ്വകലാശാലയുടെ ഉപഹാരം നൽകി. കൂത്തമ്പലം, ഫൈൻ ആർട്‌സ് ബ്ലോക്ക് ഉൾപ്പെടെയുള്ള പഠനവിഭാഗങ്ങൾ മല്ലിക സാരാഭായ് സന്ദർശിച്ചു. രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

അടിക്കുറിപ്പ് : ലോക പ്രശസ്ത നർത്തകിയും പത്മഭൂഷൺ ജേത്രിയും കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല ചാൻസലറുമായ മല്ലിക സാരാഭായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കൂത്തമ്പലം സന്ദർശിക്കുന്നു. വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ, പ്രോ-വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. സുനിൽകുമാർ എന്നിവർ സമീപം.