- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വ. ജോസ് വിതയത്തിൽ അനുസ്മരണം ഏപ്രിൽ 18 ന് കൊച്ചിയിൽ
കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ രണ്ടാം ചരമവാർഷിക പ്രാർത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും ഏപ്രിൽ 18ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള കത്തോലിക്കാ മെത്രാൻ സമിതി ആസ്ഥാനമായ കൊച്ചി പാലാരിവട്ടം പിഒസിയിൽവെച്ച് നടത്തപ്പെടും. അഡ്വ. ജോസ് വിതയത്തിൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പി.ഒ.സി.ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്കുശേഷമുള്ള അനുസ്മരണ സമ്മേളനം സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആമുഖപ്രഭാഷണം നടത്തും. പൊതുസമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ അനുസ്മരണ പങ്കുവയ്ക്കലുകൾ നടത്തും.
ആലങ്ങാട്ടെ പ്രസിദ്ധമായ വിതയത്തിൽ കുടുംബത്തിൽ 1952 ഫെബ്രുവരി 4ന് ജനിച്ച ജോസ് വിതയത്തിൽ കത്തോലിക്കാ സഭാചൈതന്യത്തിൽ രൂപപ്പെടുത്തിയ ദർശനങ്ങളിലും ആദർശങ്ങളിലും മുറുകെപ്പിടിച്ച് എല്ലാവരേയും ഉൾക്കൊണ്ടുകൊണ്ടും ആരെയും വിഷമിപ്പിക്കാതെയും സത്യങ്ങൾ തുറന്നടിച്ചും എന്നാൽ അനുരഞ്ജനത്തിന്റെ വഴികളിലൂടെയും പ്രവർത്തനനിരതനായിരുന്നു. കെസിബിസി അല്മായ കമ്മീഷന്റെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ആദ്യ അല്മായനാണ് ജോസ് വിതയത്തിൽ. കേരളസഭയിലെ മൂന്നു റീത്തുകളിലെയും അല്മായ സംഘടനകളെ ഏകോപിപ്പിച്ചു സംയുക്ത പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചതും അദ്ദേഹത്തിന്റെ പ്രവർത്തന നേട്ടമാണ്.
ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സെക്രട്ടറി, സീറോ മലബാർ സഭ അല്മായ ഫോറം സെക്രട്ടറി എന്നീ നിലകളിലും കേരളത്തിലെ അല്മായ നേതൃരംഗത്തെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറി. എറണാകുളം-അങ്കമാലി അതിരൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായും സേവനം ചെയ്തു. കത്തോലിക്കാ കോൺഗ്രസിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയിലും സീറോ മലബാർ സഭയിലും ശ്രദ്ധിക്കപ്പെട്ട അല്മായ ശബ്ദമായി. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. സംസ്ഥാന കൺസ്യൂമർ തർക്കപരിഹാര കമ്മീഷൻ മെമ്പർ, കേരള കർഷക കടാശ്വാസ കമ്മീഷൻ മെമ്പർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു