- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്പര ഐക്യവും സാഹോദര്യവും ആഹ്വാനം ചെയ്ത് സോളിഡാരിറ്റി - എസ്ഐ.ഒ സൗഹൃദ ഇഫ്താർ സംഗമം
പാലക്കാട് : വ്യത്യസ്ത സമൂഹങ്ങൾക്കും, സമുദായങ്ങൾക്കും ഇടയിലുള്ള സാഹോദര്യത്തിൽ വിള്ളൽ വീഴ്‌ത്താനും അങ്ങനെ തങ്ങളുടെ വംശീയ ഉന്മൂലന പദ്ധതി നടപ്പിലാക്കാനും വംശീയ ഫാഷിസ്റ്റ് ശക്തി അതിന്റെ സകല സംവിധാനങ്ങളും ഉപയോഗിച്ച് ഈ കാലത്ത് പരസ്പരം ഐക്യപ്പെട്ടുകൊണ്ടുള്ള ഒത്തുചേരലുകൾക്ക് വലിയ പ്രധാന്യം ഉണ്ടെന്ന് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ.നിഷാദ് കുന്നക്കാവ് അഭിപ്രായപ്പെട്ടു.
എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അനീസ് തിരുവിഴാംകുന്ന് അധ്യഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ് വി, പാലക്കാട് നഗരസഭ കൗൺസിലർ എം.സുലൈമാൻ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഡ്വ നൗഫൽ കളത്തിൽ, എൻ വൈ സി ജില്ലാ പ്രസിഡന്റ് പി സിദ്ധീഖ് മാസ്റ്റർ, ബോബൻ മാട്ടുമന്ത, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അഡ്വ ബിലാൽ മുഹമ്മദ്, എം.എസ്.ഫ് ജില്ലാ ജനറൽ സെക്രട്ടറി കെ യു ഹംസ കോട്ടോപ്പാടം, യൂത്ത് ലീഗ് ജില്ലാ കൗൺസിലർ സൈനുദ്ധീൻ കൈതച്ചിറ, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം വസീം, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി സുൽഫിക്കർ അലി, ഫ്രറ്റേണിറ്റി മൂവ് മെന്റ് ജില്ലാ സെക്രട്ടറി നവാഫ് പത്തിരിപ്പാല, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം എം അസ്സൻ മുഹമ്മദ് ഹാജി, നൗഷാദ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് ഓച്ചായി, മീഡിയ വൺ റിപ്പോർട്ടർ സാജിദ് അജ്മൽ, പറളി ഹൈസ്‌ക്കൂൾ കായികാധ്യപകൻ പി ജി മനോജ് മാസ്റ്റർ തുടങ്ങിയവർ ഇഫ്താർ മീറ്റിന് ആശംസ അർപ്പിച്ച് സംസാരിച്ചു
പാലക്കാട് ജില്ലയിലെ രാഷ്ട്രീയ, സാമുദായിക, നിയമ, അദ്ധ്യാപക, ബിസിനസ്, കല,സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസ്, മാധ്യമ, മീഡിയ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള 100 ലധികം ഇഫ്താർ മീറ്റിൽ പങ്കെടുത്തു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഷമീർ ബാബു വല്ലപ്പുഴ സ്വാഗതവും. കൺവീനർ നൗഷാദ് ആലവി സമാപനവും നിർവഹിച്ചു. ഇഫ്താർ മീറ്റിന് റിയാസ് മേലേടത്ത്, അൻഷിഫ് അഹ്മദ്, ഡോ.മൊയ്തുപ്പ, അബ്ദുൽ ബാസിത്ത്, സമദ് പുതുപ്പള്ളിത്തെരുവ്, സഹീൻ അഹ്‌സൻ തുടങ്ങിയവർ നേതൃത്വം നൽകി.